Medical Enquiry (time 9AM to 8PM): 7034129554, 8136861630, 9656734205 Booking Enquiry (time 9AM to 5PM): 0476 2691011, 9747405406 janakeeyanattuvaidyasala@gmail.com

Informations (അറിയിപ്പുകൾ):

♦വ്യാഴം,വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ ഇനി മുതൽ ഓച്ചിറ ജെ.എൻ നാട്ടുവൈദ്യശാല ഹോസ്പിറ്റലിൽ (സത്യലയം ) മോഹനൻ വൈദ്യരെ കാണാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . വ്യാഴം,ശനി, ഞായർ ദിവസങ്ങളിൽ പുതിയ രോഗികൾക്കും വെള്ളിയാഴ്ച പൂർണമായും പഴയ രോഗികൾക്കും വൈദ്യരെ കാണാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

♦ഓച്ചിറ [ സത്യാലയം ഹോസ്പിറ്റലിൽ മാത്രമേ വൈദ്യർ ചികിൽസിക്കുനുള്ളു . ഓച്ചിറ ഹോസ്പിറ്റലിലേക്ക് മാത്രമാണ് ഈ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉള്ളത്.

♦ഹോസ്പിറ്റലിലേക്ക് എത്തിച്ചേരാനുള്ള റൂട്ട് ഓച്ചിറ NH ൽ നിന്നും 1km കിഴകോട്ടു മാറി പഴയ സത്യലയം ഹോസ്പിറ്റൽ

♦ഒക്ടോബർ 5th വെള്ളിയാഴ്ച ഉള്ള പരിശോധന ഒക്ടോബർ 4 ,6 ,7 തീയതികളിൽ ആയിരിക്കും നടത്തുക. ദുബായിൽ (കരാമ ) ഓർഗാനിക് കട ഉദ്‌ഘാടനവും വിളവെടുപ്പ് മഹോത്സവവും ( വയലും വീടും ) നടത്തുന്നതിനായി പോകുന്നതിനാലാണ് ഒക്ടോബർ 5th ലെ പരിശോധന മാറ്റി വച്ചിരിക്കുന്നത്.

ആയൂര്‍‌വേദം


ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍‌വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍‌വേദം ഊന്നല്‍ നല്‍കുന്നത്.

ആയുര്‍‌വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍‌ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍‌വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍‌വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു. തുടർന്ന്

ആരോഗ്യത്തെ കുറിച്ചുള്ള വൈദ്യരുടെ വാക്കുകൾ


“മനസിൽക്കൂടി മാത്രമേ രോഗമുണ്ടാകു … മനസ്സറിയാതെ ഒരു രോഗവും ഭേദമാക്കാൻ സാധിക്കില്ല ”
അടുക്കളയാണ് ആശുപത്രി, അമ്മയാണ് വൈദ്യൻ, ആഹാരമാണ് മരുന്ന്